മംഗലം പാലം ഉടൻ പുനർനിർമിക്കും. മന്ത്രി ശ്രീ.വി.എസ്.ഷാനവാസിന് ഉറപ്പു നൽകി
പാലക്കാട്: കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ.വി.എസ്.ഷാനവാസിന് ഉറപ്പു നൽകി. അപകടാവസ്ഥയിലായ പഴയ മംഗലം പാലം ഉടൻ പുനർനിർമിക്കും. കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ പാലത്തിലൂടെ ദിനം പ്രതി വലുതും ചെറുതുമായ ആയിരക്കണക്കിന് വാഹനങ്ങൾ കടത്തിവിട്ടു ജില്ലാ ഭരണകൂടം ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണെന്നു ശ്രീ.വി.എസ്.ഷാനവാസ് ആരോപിച്ചു. 2018 ആഗസ്റ്റ് മാസം ഉണ്ടായ പ്രളയത്തിൽ പാലത്തിൻറെ തൂണുകൾ ചെരിഞ്ഞിട്ടുണ്ട്. പാലത്തിൽ മിക്കയിടത്തും കൈവരികൾ ഇല്ല. കൂടാതെ പാലത്തിൽ ചെയ്തിട്ടുള്ള ടാറിംഗ് അടർന്നു പോയിട്ടുമുണ്ട്. പാലത്തിനു മുകളിൽ നിന്നാൽ ടാറിംഗ് ഇളകിയ വിടവിലൂടെ താഴെയുള്ള മംഗലം പുഴ കാണാം എന്നതാണ് അവസ്ഥ. പാലത്തിൻറെ സ്ട്രക്ച്ചറിന് ശക്തമായ ജലമൊഴുക്കിനെ തുടർന്ന് വളവുണ്ടായിട്ടുണ്ട്. പാലം അതീവ ഗുരുതരാവസ്ഥയിലാണ്. പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു വാഹനങ്ങൾ സമീപത്തുള്ള പുതിയപാലത്തിലൂടെ വഴിതിരിച്ചുവിടണം എന്നുള്ള ജനകീയ ആവശ്യം ശക്തമാണ്. എന്നാൽ അഴിമതിക്കാരായ ചില ഭരണാധികാരികൾ ചില വ്യാപാര സ്ഥാപനങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഒത്തുകളിക്കുകയാണെന്ന് ശ്രീ.വി.എസ്.ഷാനവാസ് ആരോപിച്ചു.

Palakkad: PWD Minister had given assurance to reconstruct old mangalam bridge soon. V.S. shanavas said. He has recieved the confirmation letter from PWD minister's office. Shri VS Shanavas alleged that the district administration is not considering the safety of public. Still thousands of vehicle are passing via this flabby bridge. This bridge is more dangerous after the flood of august 2018. Pillers and structures of this bridge is in pathetic condition. But the district administration is not ready to take any kind of safety precuation here. They are protecting the vested interest of some business establishments. He alleged.










Comments