അഴിമതി നിരോധന നിയമത്തിൻറെ കാറ്റൂതി വിട്ട കേന്ദ്ര സർക്കാരും, രാഷ്ട്രീയ ക്രിമിനലുകളും.
പാലക്കാട്: 2018 ജൂലൈ മാസത്തിൽ അഴിമതി നിരോധന നിയമത്തെ ദുർബലപ്പെടുത്തി ഇല്ലാതാക്കാൻ വേണ്ടി കേന്ദ്ര സർക്കാർ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ ഒത്താശയോടെ പാസ്സാക്കിയ പുതിയ നിയമ ഭേദഗതി ഉദ്ധ്യോഗസ്ഥ ക്രിമിനലുകൾക്കും, അവരുടെ സഹായികളും കൂട്ടുകച്ചവടക്കാരായ രാഷ്ട്രീയ നേതാക്കൾക്കും സംരക്ഷണ കവചം ഒരുക്കുന്നതിനുവേണ്ടി മാത്രമാണെന്ന് ആൻറി കറപ്‌ഷൻ മൂവ്മെൻറ് കേരള ജനറൽ സെക്രട്ടറി ശ്രീ.വി.എസ്.ഷാനവാസ് ആരോപിച്ചു. സർക്കാർ ജീവനക്കാർക്കെതിരെ കോടതികളിൽ നൽകുന്ന കേസുകളിൽ അന്വേഷണം നടത്താൻ കുറ്റാരോപിതനായ ജീവനക്കാരൻറെ മേലധികാരിയുടെ സമ്മതപത്രം ഉണ്ടെങ്കിലേ കോടതിക്ക് അന്വേഷണത്തിന് ഉത്തരവിടാവൂ എന്ന രീതിയിലാണ് നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. വലിയ കുറ്റകൃത്യങ്ങളെല്ലാം സംഘടിതമായ കുറ്റകൃത്യങ്ങളാണ്. അപ്പോൾ സർക്കാർ ജീവനക്കാർ കൂട്ടായി നടത്തുന്ന അഴിമതികളിൽ കീഴ്ജീവനക്കാരനെ ഉപകരണമാക്കിയാണ് മേലുദ്ദ്യോഗസ്ഥർ കുറ്റകൃത്യം നടത്തുന്നത്. ആയതുകൊണ്ടുതന്നെ കുറ്റവാളിയായ കീഴ്ജീവനക്കാരനെതിരെ അന്വേഷണം നടന്നാൽ അത് തന്നിലേക്ക് എത്തപ്പെടും എന്ന് ഉത്തമ ബോദ്ധ്യമുള്ള മേലധികാരി കുറ്റവാളിയെ സംരക്ഷിക്കാനും കേസിലെ തെളിവുകൾ എന്നെന്നേക്കുമായി നശിപ്പിക്കുന്നതിനുവേണ്ടിയും ജാഗ്രതയോടെ പ്രവർത്തിക്കുകയും ചെയ്യും എന്നതാണ് നിലവിലെ നിയമ ഭേദഗതിയുടെ പ്രധാന ദൂഷ്യവും ലക്ഷ്യവും എന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു. എന്നാൽ ആയിരക്കണക്കിന് കുറ്റവാളികളെ രക്ഷപ്പെടുത്തി ലക്ഷക്കണക്കിന് ഇരകളെ സൃഷ്ടിക്കുന്ന നടപടി മാത്രമാണ് ഈ നിയമ ഭേദഗതി. ഉദ്ധ്യോഗസ്ഥ ക്രിമിനലുകൾക്ക് സമൂഹത്തിൽ മേൽക്കൈ നേടാനും, നിർഭയമായി അഴിമതിചെയ്യാനും ഉള്ള സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരളം പോലെ താഴെ തട്ടിലെ അഴിമതി സജീവമായ ഒരു സംസ്ഥാനത്ത് പുതിയ നിയമ ഭേദഗതി വലിയ അരാജകത്വം സൃഷ്ടിക്കുമെന്ന് ശ്രീ.വി.എസ്.ഷാനവാസ് പറഞ്ഞു. ഭരണകൂടം നിയമങ്ങൾ അട്ടിമറിക്കാൻ വേണ്ടി നിയമങ്ങൾ സൃഷ്ടിക്കുന്നു. ആയതിനെതിരെ രാഷ്ട്രീയപാർട്ടികളോ, നേതാക്കളോ പ്രതികരിക്കുന്നില്ല. അഴിമതി നടത്താൻ ഇവർ ഒറ്റക്കെട്ടാണ്. അതുകൊണ്ടുതന്നെ അഴിമതിക്കെതിരെയുള്ള അന്വേഷണത്തെയും ഇവർ വല്ലാതെ ഭയക്കുന്നു. സർക്കാർ ജീവനക്കാർക്കെതിരെ തെറ്റായ പരാതി നൽകിയാൽ ആയതിനെതിരെ നിയമനടപടി സ്വീകരിക്കാൻ പര്യാപ്തമായ നിയമങ്ങൾ ഉണ്ടെന്നിരിക്കെ സർക്കാർ ജീവനക്കാരെ സംരക്ഷിക്കാൻ എന്ന ലേബലിൽ കേന്ദ്രസർക്കാരിൻറെ ഈ നടപടി തികച്ചും അധാർമ്മികം എന്ന് പറയേണ്ടിയിരിക്കുന്നു. കള്ളന്മാരെയും കൊള്ളക്കാരെയും കൊണ്ട് ഭാരതത്തിൻറെ നിയമനിർമാണ സഭകൾ നിറഞ്ഞിരിക്കുന്നു എന്നുവേണം കരുതാൻ.
August 21st2018.
From: V.S.Shanavas, General Secretary, Anti Corruption Movement Kerala, Shah – Manzil, Amakkulam, Vadakkencherry, Palakkad – 678001, Mob: 9207773100E-mail: vs.shanvas@gmail.com
To: Shri. Ravi Shankar Prasad, Honorable minister for Law and Justice 21, Mother Teresa Crescent, New Delhi – 110011, Phone; 23012295, 23793228, Email: mcitoffice@gov.in
Subject; Complaint against misinterpretation of the law when it comes to legal action against government officials in corruption cases.
Respected sir, I am working against corruption and human rights violations and I am also working to protect the environment. It is seen that the government officers are working together to subvert the corruption cases against the public servants and undermining the rule of law. This has resulted in a manifold increase in corruption and break down of the rule of in the country. Common people are denied justice and cannot even approach courts for redressal of their grievances. So I am inviting your attention to an emergency legal issue that needs to be rectified through appropriate legislation. When read with Para 4 of Prevention of Corruption (Amendment) Act, 2018, Para 12 actually strikes at the root of the intention of law, because in all cases under this Act now permission will have to be taken from the concerned government. Public servants are bound to obey the laws of the country as much as any other citizen. But there is a serious problem with the law that requires prior permission of the government to prosecute against government officials. This is helping them to destroy all evidences and undermine the due process of law. The courts have, atleast in some cases, stated that no such permission is required and proceeded with the cases presented before them. But unfortunately it is not universally followed. If a village officer helps, the mafia can cause a scam worth crores of rupees. But this is not a crime that is committed by a village officer alone. The Village Officer is only an instrument in the hands of his/her superior officers. That is why these higher officials should also be among the accused. And there will be obvious conflict of interest in seeking prior permission from these very officials to prosecute their subordinates. With prosecution facts already disclosed they will also destroy whatever documentary evidence is available. Granting enough freedom to investigation officers to carry out the investigation should be fair enough. Appropriate penal provisions for misuse of authority by the investigation officer and compensation for the accused in case of exoneration should provide the required checks and balances. Corruption is a major issue facing our country. It has impeded the development activities in all sectors. It is imperative to punish the culprits for the growth of the country. Similarly, it should be ensured that anti-corruption systems of government are working properly. Therefore, the central government should prevent any activities that will affect fast and effective prosecution in all corruption cases. So I humbly request you to take appropriate action in this matter.
“Thousands of criminals are being saved while millions of victims are being created”
Yours, Truly,
V.S. Shanavas.
